ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ വംശജ ക്ലെയർ കൗടിഞ്ഞോയെ ബ്രിട്ടനിലെ ഊർജസുരക്ഷാ മന്ത്രിയായി പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു.

ഗോവയിൽനിന്നു കുടിയേറിയ ദമ്പതികളുടെ മകളായി ലണ്ടനിൽ ജനിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ക്ലെയർ കൗടിഞ്ഞോ (38) ഋഷി സുനക് ചീഫ് സെക്രട്ടറിയായിരിക്കെ ട്രഷറി വകുപ്പിൽ സഹായിയായിരുന്നു. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനുശേഷം രണ്ടാമത്തെ ഗോവൻ സ്വദേശിക്കാണ് കാബിനറ്റിൽ ഇടം ലഭിക്കുന്നത്.

കുടുംബങ്ങളുടെ ഊർജ ബില്ല് കുറയ്ക്കുന്നതിനു കഠിനപ്രയത്നം ചെയ്യുമെന്നു ക്ലെയർ പറഞ്ഞു. 

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബാങ്കിങ്, നാഷനൽ ഹെൽത്ത് സർവീസ് മേഖലകളിലാണു ക്ലെയർ പ്രവർത്തിച്ചിരുന്നത്. കണക്കിലും തത്വശാസ്ത്രത്തിലും ബിരുദാനന്തരബിരുദമുണ്ട്.

ദക്ഷിണകിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് സറെയിൽ നിന്നുള്ള പാർലമെന്റംഗമായ ക്ലെയർ സുനക് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗവുമാണ്.

English Summary : Claire Coutinho, an Indian origin is a minister in Britain 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com