ADVERTISEMENT

ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 

ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് എർദൊഗാൻ കശ്മീർ യുഎൻ വേദിയിൽ ഉന്നയിച്ചത്. മുൻപും അദ്ദേഹം കശ്മീർ വിഷയം ഉന്നയിച്ചിട്ടുണ്ട്. യുഎൻ സമ്മേളനത്തിനിടെ എർദൊഗാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി. പലസ്തീൻ പ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ മാറിവരുന്ന സാഹചര്യത്തിലാണിത്.

English Summary: Tayyip Erdogan raised Kashmir issue in United nations general assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com