ADVERTISEMENT

ലാസ് വേഗസ് ∙ പതിറ്റാണ്ടുകളായി ദുരൂഹമായി തുടർന്നിരുന്ന പ്രമുഖ റാപ്പർ ടുപാക് ഷക്കൂറിന്റെ കൊലപാതകത്തിൽ പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. ഡുവാൻ ‘കെഫെ ഡി’ ഡേവിസ് എന്ന 60 വയസ്സുകാരനെതിരെ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. വർഷങ്ങളായി സംശയനിഴലായിരുന്ന ഇയാൾ ഏതാനും നാളുകളായി ഷക്കൂറിന്റെ കൊലപാതകത്തിൽ തന്റെ പങ്കുറപ്പിക്കുന്ന പ്രസ്താവനകൾ നടത്തിവന്നതാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്. 

1996 സെപ്റ്റംബർ 7ന് നെവാഡയിൽ വച്ചാണ് ഷക്കൂറിനു(25) നേർക്ക് കാറിലെത്തിയ അജ്ഞാതസംഘം വെടിയുതിർത്തത്. ഗുരുതര പരുക്കേറ്റ ഷക്കൂർ 6 ദിവസങ്ങൾക്കു ശേഷം മരിച്ചു. കൊല നടത്തിയത് ആരാണെന്നും എന്തിനാണെന്നുമുള്ളത് ഇതുവരെ കണ്ടെത്താനായിരുന്നില്ല. പിന്നീട്, 2018 ൽ അന്വേഷണം പുനരാരംഭിച്ച ശേഷം ഡേവിസിന്റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തലുകളാണു കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്ന സൂചന നൽകിയത്. തുടർന്ന്, ജൂലൈയിൽ പൊലീസ് ഡേവിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ ഓർമക്കുറിപ്പ് കണ്ടെത്തി. 

ഷക്കൂറും സുഹൃത്തുക്കളും ചേർന്ന് ഡേവിസിന്റെ മരുമകനായ ഒർലാൻഡോ ആൻഡേഴ്സനെ മർദിച്ചതിനുള്ള പ്രതികാരമായാണു കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡേവിസിന്റെ വിചാരണ ബുധനാഴ്ച ആരംഭിക്കും.

English Summary : Tupac Shakur Murder: Suspect Arrested After 27 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com