ADVERTISEMENT

ഇസ്​ലാമാബാദ്∙ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ഒരാഴ്ചയ്ക്കിടെ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ  4 പേർ കൊല്ലപ്പെടുകയും 153 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി സന്നദ്ധ സംഘടനയായ സേവ് ദ് ചിൽഡ്രൻ അറിയിച്ചു. ഒട്ടേറെ ഗ്രാമങ്ങൾ തകർന്നതായും വിവരമുണ്ട്. കഴിഞ്ഞ 7ന്  ഇതേ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടിരുന്നു. 

ഡൽഹിയിലും ഭൂചലനം

ന്യൂഡൽഹി∙ ദേശീയ തലസ്ഥാന േമഖലയിലെ ഫരീദാബാദിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 4.08നാണ് ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഫരീദാബാദിൽ നിന്ന് 9 കിലോമീറ്റർ കിഴക്കു ഭാഗത്തും ഡൽഹിയിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കുമായാണു പ്രഭവകേന്ദ്രം. ഈ മാസം ആദ്യവും ഡൽഹിയിൽ  ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്നു നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com