ADVERTISEMENT

ജറുസലം ∙ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയ ഇസ്രയേൽ ബാലൻ നേരത്തേ കൂട്ടുകാർക്ക് അയച്ച ജന്മദിനാഘോഷ ക്ഷണക്കത്ത് ലോകത്തിന്റെ കണ്ണു നനയിക്കുന്നു. 

കഴിഞ്ഞ ദിവസമായിരുന്നു ഒഹാദ് മുൻഡർ സിക്രിയുടെ ഒൻപതാം ജന്മദിനം. വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരിക്കെയാണു ഹമാസിന്റെ ആക്രമണമുണ്ടായത്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഒഹാദിനെ പിടിച്ചുകൊണ്ടുപോയത്. പിന്നീട് ഒരു വിവരവുമില്ല. 

‘‘ഒക്ടോബർ 21ന് എന്റെ ഒൻപതാം ജന്മദിനമാണ്. ആഘോഷിക്കാൻ എത്തണേ...’’ – ഒഹാദിന്റെ കത്ത് ആരംഭിക്കുന്നതിങ്ങനെ. എല്ലാവരും തിരികെയെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒഹാദിന്റെ പിതാവ് ഏവി സിക്രി.

English Summary:

Israel boy Ohad munder Zichri turns 9 while held hostage in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com