‘ബൗബൗ അപ്പൂപ്പൻ’ ബോബി വിടവാങ്ങി; ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ
Mail This Article
×
ലിസ്ബൺ∙ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നായ എന്ന ഗിന്നസ് റെക്കോർഡിനുടമയായ ബോബി വിടവാങ്ങി. 31 വയസ്സും 165 ദിവസവും പ്രായമുള്ള ബോബി ജീവിതം മുഴുവനും പോർച്ചുഗലിലെ ഒരു ഗ്രാമത്തിലാണു ചെലവിട്ടത്. റഫെയ്റൂ അലെൻടെയ്സൂ ഇനത്തിൽ പെട്ട പോർച്ചുഗീസ് ഷീപ്ഡോഗ് ആണ് ബോബി. 12–14 വയസ്സ് ആണു ശരാശരി ആയുസ്സ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോബി ഏറ്റവും പ്രായമുള്ള നായയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.
നാട്ടിൻപുറത്തെ സ്വതന്ത്രജീവിതമായിരിക്കാം ബോബിയുടെ ദീർഘായുസ്സിന്റെ കാരണമെന്നു നായയുടെ ഉടമ ലയണൽ കോസ്റ്റ പറയുന്നു. ബോബിയെ ഒരിക്കലും ചങ്ങലയ്ക്കിടുകയോ കൂട്ടിലടയ്ക്കുകയോ ചെയ്തിട്ടില്ല. വീട്ടുകാർക്കുള്ള ഭക്ഷണം തന്നെയാണു ബോബിയും കഴിച്ചിരുന്നത്. ബോബിയുടെ 31–ാം ജന്മദിനം വീട്ടുകാർ അതിഥികളോടൊപ്പം ആഘോഷിച്ചിരുന്നു.
English Summary:
Worlds oldest dog dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.