അനുഷ ഷാ ഐസിഇ പ്രസിഡന്റ്; 205 വർഷത്തെ ചരിത്രത്തിൽ ആദ്യം
Mail This Article
×
ലണ്ടൻ ∙ യുകെയിലെ ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയേഴ്സിന്റെ (ഐസിഇ) പ്രസിഡന്റായി ഇന്ത്യൻ വംശജ പ്രഫ. അനുഷ ഷാ നിയമിതയായി. 205 വർഷത്തെ ചരിത്രമുള്ള സംഘടനയുടെ ആദ്യ ഇന്ത്യൻ വംശജയായ അധ്യക്ഷയാണ് അനുഷ. ലണ്ടൻ ആസ്ഥാനമായ സംഘടനയിൽ 95,000 അംഗങ്ങളുണ്ട്.
ജലം, പരിസ്ഥിതി വിഷയങ്ങളിൽ വിദഗ്ധയായ അനുഷ രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ഡിസൈനറും മാനേജ്മെന്റ് വിദഗ്ധയുമാണ്. കശ്മീർ സ്വദേശിയായ അനുഷ 1999ൽ കോമൺവെൽത്ത് സ്കോളർഷിപ് നേടിയാണ് യുകെയിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് സറെയിൽ ജലം, പരിസ്ഥിതി എൻജിനീയറിങ്ങിൽ എംഎസ്സി നേടി. വോൾവർഹാംപ്ടൻ യൂണിവേഴ്സിറ്റി 2021ൽ പ്രഫസർ പദവി നൽകി. കിങ്സ് കോളജ്, എഡിൻബർഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസർ ആണ്. പ്രമുഖ രാജ്യാന്തര സ്ഥാപനമായ അർകെഡിസിൽ സീനിയർ ഡയറക്ടറാണ്.
English Summary:
Indian origin Anusha Shah has been appointed as the President of the Institute of Civil Engineers (ICE) in the UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.