ബൈഡനെതിരായ ഇംപീച്ച്മെന്റ്: അന്വേഷണത്തിന് അനുമതി
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ മകൻ ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട് ഇംപീച്ച് ചെയ്യുന്നതിനുള്ള അന്വേഷണത്തിന് ജനപ്രതിനിധി സഭ അനുമതി നൽകി. തികച്ചും രാഷ്ട്രീയമായി നടന്ന വോട്ടെടുപ്പിൽ 221 പേർ അനുകൂലമായും 212 പേർ എതിർത്തും വോട്ട് ചെയ്തു. 53കാരനായ ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ബന്ധങ്ങൾ പ്രസിഡന്റ് ബൈഡന് ഗുണകരമായതിന്റെയോ പ്രസിഡന്റ് വഴിവിട്ട് എന്തെങ്കിലും ചെയ്തതിന്റെയോ തെളിവുകളൊന്നും ഹാജരാക്കാൻ ആരോപണം ഉന്നയിച്ചവർക്കു കഴിഞ്ഞിട്ടില്ല. സഭാ സമിതിക്കു മുന്നിൽ ഹാജരായി തെളിവു നൽകാനുള്ള നോട്ടിസ് ഹണ്ടർ തള്ളിയിരുന്നു. ബൈഡന്റെ പ്രധാന എതിരാളിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന്റെ നിർബന്ധത്തെത്തുടർന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ഇംപീച്ച്മെന്റ് നടപടികൾ വേഗത്തിലാക്കിയത്.
English Summary:
Permission to investigate impeachment against Joe Biden
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.