കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 61 മരണം
Mail This Article
×
കയ്റോ∙ യൂറോപ്പിലേക്ക് കുടിയേറാൻ പോയവർ സഞ്ചരിച്ച ബോട്ട് ലിബിയൻ തീരത്തു മുങ്ങി 61 പേർ മരിച്ചു. ഇതിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് യുഎൻ അറിയിച്ചു. ബോട്ടിൽ 86 പേർ ഉണ്ടായിരുന്നു.
മെഡിറ്ററേനിയൻ കടലിൽ ലിബിയൻ നഗരമായ സുവാരയുടെ സമീപത്തുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും അപകടം പിടിച്ച യാത്രാവഴിയാണ്. അപകടങ്ങൾ പതിവായ ഇവിടെ ഈ വർഷം മാത്രം 2250 പേർ കപ്പലുകൾ തകർന്നിട്ടുണ്ട്.
ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളിലെ യുദ്ധമേഖലകളിലുള്ളവരാണു സമീപകാലത്തായി ഈ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. 6 യൂറോപ്യൻ രാജ്യങ്ങളുമായി ലിബിയയ്ക്ക് അതിർത്തിയുണ്ട്.
ലിബിയയിലെ ഭരണകൂടത്തകർച്ച മുതലെടുത്ത് ഈ രാജ്യം വഴി യൂറോപ്പിലേക്കു കടക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആളുകളെ കുത്തിനിറച്ച ബോട്ടുകളാണ് അപകടങ്ങളുണ്ടാക്കുന്നത്.
English Summary:
60 drown in a migrant vessel off Libya while trying to reach Europe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.