ബോസ്റ്റൺ ടീ പാർട്ടിയുടെ ഓർമയ്ക്ക് 250 വയസ്സ്
Mail This Article
∙അമേരിക്കൻ വിപ്ലവത്തിനു തുടക്കമിട്ട ‘ബോസ്റ്റൺ ടീ പാർട്ടി’ സമരം നടന്നിട്ട് 250 വർഷങ്ങൾ! തേയിലയുടെ മേൽ അമിത നികുതി ചുമത്തി 1773ൽ ബ്രിട്ടിഷ് പാർലമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെയായിരുന്നു പ്രതിഷേധം. 1773 ഡിസംബർ 16ന് മാസച്യുസിറ്റ്സ് പ്രവിശ്യയിലെ ബോസ്റ്റൺ തുറമുഖത്തായിരുന്നു സംഭവം.
റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ചെത്തിയ 60 പേർ ഇംഗ്ലണ്ടിൽനിന്നു തേയിലയുമായി എത്തിയ കപ്പലിൽ ഇടിച്ചുകയറുകയായിരുന്നു. കപ്പലിൽനിന്ന് 18,000 പൗണ്ട് വിലവരുന്ന 342 തേയിലപ്പെട്ടികൾ അവർ കടലിലേക്കു വലിച്ചെറിഞ്ഞു. ‘ബോസ്റ്റൺ ടീ പാർട്ടി’ എന്ന് ഈ സംഭവം അറിയപ്പെട്ടു. പിന്നീട്, ബ്രിട്ടിഷ് അധികാരികൾ ബോസ്‌റ്റൺ തുറമുഖ നിയമം പാസാക്കി തുറമുഖം അടച്ചു. പക്ഷേ, ഈ സംഭവത്തോടെ അമേരിക്കൻ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ഏറ്റുമുട്ടലുകൾ തീവ്രമായി.
ശനിയാഴ്ച നടന്ന ബോസ്റ്റൺ ടീ പാർട്ടി വാർഷികത്തിൽ അന്നത്തെ പ്രധാന സംഭവങ്ങളെല്ലാം പുനരവതരിപ്പിക്കപ്പെട്ടു.