യുഎസിൽ തന്നെ എച്ച് 1 ബി വീസ: വൈറ്റ് ഹൗസ് അനുമതിയുമായി
Mail This Article
×
വാഷിങ്ടൻ ∙ എച്ച് 1 ബി വീസയുള്ള യോഗ്യരായ അപേക്ഷകർക്ക് യുഎസിൽ തന്നെ അതു പുതുക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ പുനഃപരിശോധനാ റിപ്പോർട്ട് വൈറ്റ്ഹൗസ് ഉന്നത സമിതി അംഗീകരിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ഐടി പ്രഫഷനലുകൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്. മറ്റു രാജ്യത്തു പോകാതെ എച്ച് 1 ബി വീസ പുതുക്കുന്നതിനുള്ള പദ്ധതിയിൽ 20,000 പേർക്കാണ് തുടക്കത്തിൽ പ്രയോജനം ലഭിക്കുക. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
English Summary:
White house approved H-1B holders can renew visas without leaving the US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.