‘പാരസൈറ്റ് ’ നടൻ ലീ സൺ മരിച്ചനിലയിൽ
Mail This Article
×
സോൾ ∙ 2021ൽ ഓസ്കർ നേടിയ കൊറിയൻ സിനിമ ‘പാരസൈറ്റി’ലെ നടൻ ലീ സൺ കയൂനിനെ (48) പാർക്കിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യക്കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ നിന്നു പോയ ലീയെ കണ്ടെത്താൻ കുടുംബം പൊലീസ് സഹായം തേടിയിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരിൽ അന്വേഷണം നേരിടുകയായിരുന്നു ലീയെന്നു ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാരസൈറ്റ് സിനിമയിൽ സമ്പന്ന കുടുംബത്തിലെ ഗൃഹനാഥനെ അവതരിപ്പിച്ച ലീയ്ക്ക് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് ലഭിച്ചിരുന്നു. സൈക്കോ ത്രില്ലർ സിനിമയായ ‘ഡോക്ടർ ബ്രെയിനി’ലെ അഭിനയത്തിന് എമ്മി അവാർഡ് ലഭിച്ചു. കോഫി പ്രിൻസ്, ബിഹൈൻഡ് ദ് വൈറ്റ് ടവർ, പാസ്ത, മൈ മിസ്റ്റർ എന്നീ ടിവി നാടക പരമ്പരകളിലൂടെയും ശ്രദ്ധനേടി. ഭാര്യ ജിയോൻ ഹെയ് ജിൻ നടിയാണ്. 2 മക്കളുണ്ട്.
English Summary:
'Parasite' actor Lee Sun found dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.