കിം കമ്യൂണിസം തുടരും, മകളിലൂടെ
Mail This Article
സോൾ ∙ ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉൻ, മകളെ അനന്തരാവകാശിയായി വളർത്തിക്കൊണ്ടു വരുന്നതായി റിപ്പോർട്ട്. മിസൈൽ പരീക്ഷണം അടക്കമുള്ള വേദികളിൾ കിം ജോങ്ങിനൊപ്പം പ്രത്യക്ഷപ്പെടുന്നത് മകൾ ആണ്. കിം ജുഏ എന്നാണ് കുട്ടിയുടെ പേരെന്ന് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതേസമയം കുട്ടിയുടെ പേരോ പ്രായമോ ഉത്തര കൊറിയ പുറത്തുവിട്ടിട്ടില്ല.
കിം ജുഏയ്ക്ക് മൂത്ത സഹോദരനും (13) ഇളയ സഹോദരിയും (6) ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അവരെ ആരും പൊതുവേദികളിൽ കണ്ടിട്ടില്ല. അതേസമയം, 2002 മുതൽ സൈനിക പരേഡിലും മറ്റും ജുഏയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. സൈനിക ജനറൽമാർ മാത്രം പങ്കെടുക്കുന്ന അത്താഴവിരുന്നിലും കുട്ടി വരാറുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളയാളാണ് കിം ജോങ് ഉൻ എന്നായിരുന്നു വാർത്തകൾ. കിമ്മിന് എന്തെങ്കിലും സംഭവിച്ചാൽ സഹോദരി കിം യോ ജോങ് ഭരണം ഏറ്റെടുക്കുമെന്നും വാർത്തകളുണ്ടായിരുന്നു.