ADVERTISEMENT

ടോക്കിയോ ∙  ജപ്പാനിലെ ഭൂചലനത്തിൽ തകർന്ന വീടിനടിയിൽ നിന്ന് 5 ദിവസത്തിനുശേഷം 90 വയസ്സുകാരിയെ അദ്ഭുതമായി രക്ഷപ്പെടുത്തി. ജപ്പാനിലെ നോട്ടോ അർധദ്വീപിന്റെ മുനമ്പിലെ സുസു പട്ടണത്തിലാണു സംഭവം. സാധാരണയായി ഭൂചലനമുണ്ടായി 3 ദിവസം കഴിഞ്ഞാൽ രക്ഷപ്പെടാനുളള സാധ്യത വിരളമാണ്. 

ഇരുനില വീടിന്റെ താഴത്തെ നിലയിൽ കുടുങ്ങിയ മുത്തശ്ശിയെ കണ്ടെത്തിയപ്പോൾ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ഹൃദയാഘാത വിഷമത അനുഭവിക്കുന്ന 40 വയസ്സുള്ള സ്ത്രീയെയും സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു.

ഇനിയും ഇഷിക്കാവ പ്രവിശ്യയിലെ സുസുവിലും വാജിമയിലുമായി ഒട്ടേറെ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണു കരുതുന്നത്. പുതുവത്സരദിനത്തിൽ വൈകിട്ട് 4 മണിയോടെയാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 120 ആളുകൾ മരിക്കുകയും സുസുവിലെ വീടുകളിൽ 90 ശതമാനവും തകരുകയും ചെയ്തിരുന്നു.

English Summary:

90 year old woman survives on the fifth day after Japan earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com