ADVERTISEMENT

റോം ∙ വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഗർഭധാരണത്തെ വാണിജ്യവൽക്കരിക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും ആത്മാഭിമാനത്തെ ഹനിക്കുന്നതുമാണ് വാടക ഗർഭധാരണം എന്നും വത്തിക്കാനിലെ മറ്റു രാജ്യങ്ങളുടെ പ്രതിധികളുമായുള്ള യോഗത്തിൽ മാർപാപ്പ പറഞ്ഞു.

ഓരോ ശിശുവും മഹത്തായ ദാനമാണെന്നും ഗർഭസ്ഥശിശുവിനെ കച്ചവടച്ചരക്കാക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ യുദ്ധം, ഹമാസ്– ഇസ്രയേൽ യുദ്ധം, കുടിയേറ്റം, കാലാവസ്ഥാ പ്രതിസന്ധി, അധാർമികമായി ആണവായുധങ്ങളും മറ്റ് ആയുധങ്ങളും നിർമിക്കുന്നത് തുടങ്ങി ലോക സമാധാനത്തിന് വെല്ലുവിളിയാകുന്ന ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോകുന്നത്. ഗാസയിലെ ജനങ്ങളുടെ ദുരിതം പ്രത്യേകം പരാമർശിച്ച മാർപാപ്പ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു.

English Summary:

Pope Francis says surrogacy must be banned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com