അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് യുഎസ് ലാൻഡർ
Mail This Article
വാഷിങ്ടൻ ∙ അരനൂറ്റാണ്ടിനു ശേഷം യുഎസിൽ നിന്ന് ചന്ദ്രനിലേക്ക് ലാൻഡർ ദൗത്യം. യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക്കിന്റെ പെരഗ്രിൻ ലാൻഡർ ദൗത്യം യാത്ര തിരിച്ചു. യുണൈറ്റഡ് ലോഞ്ച് അലയൻസ് കമ്പനിയുടെ 200 അടി പൊക്കമുള്ള പുതിയ റോക്കറ്റായ വൾക്കനിലായിരുന്നു വിക്ഷേപണം. ഫെബ്രുവരി 23ന് ആണ് ലാൻഡിങ് ലക്ഷ്യമിടുന്നത്.
ഇതു വിജയിച്ചാൽ ചന്ദ്രനിൽ ലാൻഡിങ് നടത്തുന്ന ആദ്യ സ്വകാര്യ കമ്പനിയായി ആസ്ട്രബോട്ടിക് മാറും. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ 4 രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ചന്ദ്രനിൽ ലാൻഡർ ഇറക്കിയിട്ടുള്ളത്.
ഇതിനു മുൻപ് യുഎസിൽ നിന്നൊരു ലാൻഡർ ചന്ദ്രനിലെത്തിയത് 1972 ൽ ആണ്. പെരെഗ്രിൻ ലാൻഡറിനുള്ളിൽ എവറസ്റ്റ് പർവതത്തിൽ നിന്നുള്ള ഒരു ചെറിയ കഷ്ണം കല്ല്, മെക്സിക്കോയിൽ നിന്നുള്ള കളിപ്പാട്ടക്കാറുകൾ, ആർതർ സി.ക്ലാർക് ഉൾപ്പെടെ ശാസ്ത്രകുതുകികളുടെ ശരീരശേഷിപ്പുകൾ എന്നിവയുണ്ട്.