നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസം കൂടി തടവുശിക്ഷ
Mail This Article
×
ടെഹ്റാൻ∙ ഇറാനിൽ ജയിലിലടച്ച നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിക്ക് (51) മറ്റൊരു കേസിൽ 15 മാസം കൂടി തടവുശിക്ഷ. കഴിഞ്ഞ 19ന് നർഗീസിന്റെ അഭാവത്തിൽ വിചാരണ നടത്തിയാണു ശിക്ഷ വിധിച്ചതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. 2021നു ശേഷം അഞ്ചാമത്തെ വിചാരണയാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മുഹമ്മദിക്കു നേരിടേണ്ടിവന്നത്.
അതേസമയം ജയിലിലായിരുന്ന 2 വനിതാ മാധ്യമപ്രവർത്തകരായ നിലോഫർ ഹമീദി, ഇലാഹ് മുഹമ്മദി എന്നിവർ ജയിൽ മോചിതരായി. 2022 സെപ്റ്റംബറിൽ മഹ്സ അമിനി (22) എന്ന യുവതിയുടെ മരണം റിപ്പോർട്ട് ചെയ്തതിനാണ് ഇരുവരെയും ജയിലിലടച്ചത്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് പിടികൂടിയ മഹ്സ അമിനി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഇറാനിൽ വനിതകളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്നിരുന്നു.
English Summary:
Nobel laureate Narges Mohammadi sentenced to 15 more months in prison
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.