ADVERTISEMENT

പാരിസ്∙ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ  മോണ ലീസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് 2 സ്ത്രീകളുടെ പ്രതിഷേധം. ചിത്രം സൂക്ഷിച്ച ചില്ലുകൂടിനു നേരെ സൂപ്പ് ഒഴിച്ച ശേഷം അതിനടുത്തേക്കു കടക്കാൻ ശ്രമിച്ച രണ്ടു പേരെയും സുരക്ഷാ ജീവനക്കാർ തടഞ്ഞു. പരിസ്ഥിതിയുടെയും ഭക്ഷണ സ്രോതസ്സുകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഫുഡ് റെസ്പോൺസ് സംഘടനയുടെ പ്രവർത്തകരാണ് ഇവർ. മികച്ച വേതനം, ഇറക്കുമതി നിയന്ത്രണം, ഉൽപന്നങ്ങൾക്കു വിലസ്ഥിരത തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫ്രാൻസിൽ കർഷകർ ദിവസങ്ങളായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു പ്രതിഷേധം. ട്രാക്ടറുകൾ ഉപയോഗിച്ചു ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുന്ന കർഷകർ ഇന്നു മുതൽ പാരിസിലെ റോഡുകൾ ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, കർഷകർക്കു കൂടുതൽ സഹായം നൽകാൻ ശ്രമിക്കുമെന്നു ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു.
മുൻപും പ്രതിഷേധം
2022 മേയിൽ സ്ത്രീവേഷം കെട്ടി ചക്രക്കസേരയിൽ എത്തിയ ഒരാൾ മോണ ലീസയിലേക്കു കേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇയാളും പരിസ്ഥിതി പ്രവർത്തകനായിരുന്നു. 1956ൽ ചിത്രത്തിനുനേരെ ആസിഡ് ആക്രമണമുണ്ടായതിനുശേഷമാണ്   ബുള്ളറ്റ്പ്രൂഫ് ചില്ലുകൂട്ടിലാക്കിയത്.

English Summary:

Climate activists throw soup at glass-protected Mona Lisa painting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com