കുവൈത്ത് ഫാമിലി വിസിറ്റ് വീസ ഒരു മാസത്തേക്ക് മാത്രം
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് ഫാമിലി വിസിറ്റ് വീസ പുനഃസ്ഥാപിച്ചെങ്കിലും കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചു. വീസ അപേക്ഷയ്ക്കൊപ്പം നൽകേണ്ട വിമാന ടിക്കറ്റിലെ മടക്ക യാത്രാ തീയതി കൂടി പരിശോധിച്ച് 30 ദിവസം എന്ന പരിധി ഉറപ്പാക്കിയാണ് വീസ അനുവദിക്കുന്നത്. 3 മാസ കാലാവധിയുള്ള ടിക്കറ്റ് നൽകിയവരുടെ അപേക്ഷ നിരസിച്ചു. എന്നാൽ, വിനോദ സഞ്ചാരികൾക്ക് 3 മാസത്തേക്കു വീസ ലഭിക്കുന്നുണ്ട്. വീസ അപേക്ഷ, പാസ്പോർട്ട്, സിവിൽ ഐഡി, റിലേഷൻഷിപ്, സാലറി സർട്ടിഫിക്കറ്റുകൾ, കുവൈത്ത് ദേശീയ വിമാന കമ്പനിയിൽ യാത്ര ചെയ്യുന്ന ഒരു മാസ കാലാവധിയുള്ള മടക്ക യാത്രാ ടിക്കറ്റ്, സന്ദർശക വീസ താമസ വീസയാക്കില്ലെന്ന സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷിക്കുന്നവർക്ക് കാലതാസമമില്ലാതെ വീസ ലഭിക്കുന്നുണ്ട്.
English Summary:
Kuwait family visit visa for one month only
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.