മിറർ ഗ്രൂപ്പിനെതിരെ ഹാരി രാജകുമാരന്റെ കേസ് ഒത്തുതീർപ്പായി
Mail This Article
×
ലണ്ടൻ ∙ പത്രപ്രസാധകരായ മിറർ ഗ്രൂപ്പിനെതിരെ ഹാരി രാജകുമാരൻ നൽകിയ ഫോൺ ചോർത്തൽ – അപകീർത്തിക്കേസുകളിൽ ശേഷിക്കുന്നവ കോടതിക്കു പുറത്ത് ഒത്തുതീർപ്പായി. ഹാരിക്കുണ്ടായ കോടതിച്ചെലവും കൂട്ടി 4 ലക്ഷം പൗണ്ട് (4 കോടിയിലേറെ രൂപ) ഇടക്കാല തുകയായി പത്ര ഉടമകൾ നൽകും.
ഡെയ്‌ലി മിറർ, സൺഡേ മിറർ, സൺഡേ പീപ്പിൾ എന്നീ ടാബ്ലോയ്ഡ് പത്രങ്ങളുടെ പ്രസാധകരായ മിറർ ഗ്രൂപ്പിനെതിരെ 148 ലേഖനങ്ങളുടെ പേരിലാണ് ഹാരി കേസു കൊടുത്തത്. ഇതിൽ 33 ലേഖനങ്ങളിൽ 15 എണ്ണത്തിൽ 1.4 പൗണ്ട് (1.48 കോടി രൂപ) നഷ്ടപരിഹാരം നിർദേശിച്ച് കഴിഞ്ഞ ഡിസംബറിൽ ഹാരിക്ക് അനുകൂല വിധി വന്നിരുന്നു.
English Summary:
Prince Harry's lawsuit against Mirror Group settled
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.