ADVERTISEMENT

ബുഡാപെസ്റ്റ് ∙ ബാലപീഡനക്കേസ് കൂട്ടുപ്രതിക്ക് മാപ്പുനൽകി വിവാദത്തിൽപെട്ട ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് രാജിവച്ചു. ചിൽഡ്രൻസ് ഹോമിലെ ലൈംഗികചൂഷണം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് കൂട്ടുപ്രതിയായി ശിക്ഷിക്കപ്പെട്ട സ്ഥാപനത്തിന്റെ ഡപ്യൂട്ടി പ്രസിഡന്റിനു മാപ്പു നൽകിയതു ജനകീയ പ്രക്ഷോഭങ്ങൾക്കും പ്രധാനമന്ത്രി വിക്ടർ ഒർബാനെയും കൂടി ലക്ഷ്യമിട്ടുള്ള വിമർശനത്തിനും ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഹംഗറി സന്ദർശനത്തിനു മുന്നോടിയായാണ് ഏതാനും തടവുകാർക്കു പ്രസിഡന്റ് പൊതുമാപ്പു നൽകിയത്.   

English Summary:

Hungary president Katalin Novak resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com