ADVERTISEMENT

ഹേഗ് ∙ രോഗവും അവശതകളും അനുഭവിക്കുന്നവർക്ക് അനായാസ മരണം സ്വീകരിക്കാമെന്ന നിയമം കൂടുതൽ രാജ്യങ്ങൾ നടപ്പാക്കുന്നു. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കഴിഞ്ഞയാഴ്ച‌ ദയാമരണം നിയമവിധേയമാക്കി. ഒട്ടും വയ്യാതായാൽ ദയാമരണം തന്നെ പ്രിയമെന്നു പറഞ്ഞിരുന്ന നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ദ്രീസ് ഫൻ ആർഖ്ട് ആ വഴിതന്നെ സ്വീകരിച്ചത് ലോകമെങ്ങും വാർത്തയായിരുന്നു.  93–ാം വയസ്സിലും പ്രണയിച്ചുതീരാത്ത ദമ്പതികളെ അടക്കിയതും ഒരേ കുഴിമാടത്തിൽ.  

ഫൻ ആർഖ്ടും ഭാര്യയും കഴിഞ്ഞ തിങ്കളാഴ്ച മരണം വരിച്ചത് നെതർലൻഡ്സിൽ അനുവദിച്ചിട്ടുള്ള ദയാമരണങ്ങളുടെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ചാണ്. 2 ഡോക്ടർമാർ ദമ്പതികളിൽ ഓരോരുത്തരോടും പ്രത്യേകമായി സംസാരിച്ച്, തീരുമാനം സംയുക്തമായി എടുത്തതാണെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ നിയമങ്ങൾ പാലിച്ചു. ദയാമരണം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമാണ് നെതർലൻഡ്സ് (2002 ഏപ്രിൽ). ആ വർഷം തന്നെ ബൽജിയവും അംഗീകരിച്ചു. ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, കൊളംബിയ, കാനഡ, ന്യൂസീലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ദയാവധം നിയമപരമായി അനുവദിച്ചിട്ടുണ്ട്.

English Summary:

Euthanasia in more countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com