ADVERTISEMENT

കറാച്ചി ∙ പാക്കിസ്ഥാനിൽ പുതിയ സർക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവൽ ഭൂട്ടോയുടെയും ചർച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോർമുല താൻ തള്ളിയതായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ബിലാവൽ വെളിപ്പെടുത്തി. ചർച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽഎൻ) നേതൃത്വം അറിയിച്ചത്.

പട്ടാളത്തിന്റെ പിന്തുണയോടെയാണു പിഎംഎൽഎൻ തിരഞ്ഞെടുപ്പു നേരിട്ടതെങ്കിലും ജയിലിലായ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കക്ഷി പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫാണ് (പിടിഐ) ഏറ്റവുമധികം സീറ്റുകൾ നേടിയത്– 93. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതോടെ പിടിഐ സ്ഥാനാർഥികൾ സ്വതന്ത്രരായാണു മത്സരിച്ചത്.  പിഎംഎൽഎന്നിന് 75 സീറ്റും പിപിപിക്ക് 55 സീറ്റുമാണുള്ളത്. 

അതേസമയം, പിടിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ എന്ന പാർട്ടിയിൽ ചേർന്നു കേന്ദ്രത്തിലും പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലും സർക്കാരുണ്ടാക്കുമെന്ന് പിടിഐ നേതൃത്വം പ്രഖ്യാപിച്ചു. ജയിച്ച സ്വതന്ത്രർ ഏതെങ്കിലും അംഗീകൃത കക്ഷിയിൽ ചേരണമെന്ന വ്യവസ്ഥ പാലിക്കാനാണിത്.

English Summary:

Nawaz Sharif and Bilawal Bhutto's discussion to form new government in Pakistan went nowhere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com