ADVERTISEMENT

മോസ്കോ ∙ റഷ്യയിലെ ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ മാതാവ് ലുഡ്മിലയ്ക്ക് വിട്ടുനൽകിയതായി നവൽനിയുടെ സഹായിയും നവൽനി സ്ഥാപിച്ച ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഡയറക്ടറുമായ ഐവാൻ സദനോവ് അറിയിച്ചു. ഇതിന് അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

നവൽനിയുടെ മൃതദേഹം ക്രൈസ്തവ ആചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകാത്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ക്രിസ്തീയതയെ അപമാനിക്കുകയാണെന്ന് നവൽനിയുടെ ഭാര്യ യൂലിയ നവൽനയ ആരോപിച്ചിരുന്നു.

ക്രൈസ്തവ മൂല്യങ്ങളെക്കുറിച്ചു പറയുകയും പള്ളികളിൽ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന പുട്ടിൻ ചെയ്യുന്നതിൽ എന്തു ക്രിസ്തീയതയാണുള്ളതെന്നും അവർ ചോദിച്ചു. റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവായിരുന്ന നവൽനി ഈ മാസം 16ന് ആണ് ജയിലിൽ മരിച്ചത്.

English Summary:

Alexei Navalny's body was handed over to his mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com