പാക്ക് പ്രധാനമന്ത്രി: ഷെഹബാസിന്റെ പേര് നിർദേശിച്ച് ഷരീഫ്
Mail This Article
×
ഇസ്‌ലാമാബാദ് ∙ ഇളയസഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷരീഫി(72)നെ അടുത്ത പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്ത് പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അപ്രതീക്ഷിത നീക്കം. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നായിരുന്നു പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നത്.
ഇന്നലെ നടന്ന പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പാർട്ടിയുടെ ഉന്നതതല യോഗത്തിലാണു നാമനിർദേശം. നാഷനൽ അസംബ്ലി സ്പീക്കറായി സർദാർ അയാസ് സാദിഖിന്റെ പേരും നിർദേശിച്ചു. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.
English Summary:
Nawaz Sharif suggests Shehbaz Sharif as new Pakistan Prime Minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.