നവൽനിക്ക് വിട നൽകി ആയിരങ്ങൾ; നഗരങ്ങളിൽ അനുസ്മരണം
Mail This Article
×
മോസ്കോ∙ ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ബന്ധുക്കളും അനുയായികളും വിട നൽകി. പൊലീസിന്റെ കനത്ത നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ആയിരത്തിലേറെ ആളുകൾ അന്ത്യോപചാര ചടങ്ങുകൾ നടന്ന മോസ്കോയുടെ തെക്കുകിഴക്കുള്ള മദർ ഓഫ് ഗോഡ് പള്ളിയിൽ തടിച്ചുകൂടി. ഇവിടെ നിന്നു രണ്ടര കിലോമീറ്റർ അകലെയുള്ള സെമിത്തേരിയിലാണു സംസ്കാരം നടത്തിയത്.
സംസ്കാരം നടക്കുന്ന സമയത്ത് എല്ലാ നഗരങ്ങളിലും അനുസ്മരണം നടത്താൻ നവൽനിയുടെ അനുയായികൾ ആഹ്വാനം ചെയ്തിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത എതിരാളിയായ നവൽനി കഴിഞ്ഞ 16നാണ് അതിശൈത്യമേഖലയായ യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിൽ മരിച്ചത്.
English Summary:
Thousands bid farewell to Alexei Navalny
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.