ADVERTISEMENT

ലൊസാഞ്ചലസ് ∙ ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പുലർച്ചെ ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലാണു പുരസ്‍കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൻഹൈമർ’ 13 നോമിനേഷനുമായി മുന്നിലുണ്ട്. പുവർ തിങ്സ് (സംവിധാനം: യോർഗോസ് ലാന്തിമോസ്), കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ‍ മൂൺ (സംവിധാനം: മാർട്ടിൻ സ്കോസേസീ) എന്നീ ചിത്രങ്ങൾക്ക് യഥാക്രമം 11, 9 വീതം നോമിനേഷനുകളുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായ ‘ബാർബി’ക്ക് 8 നോമിനേഷനുകളുണ്ട്.

ഒറിജിനൽ സോങ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചവർ ഒരുക്കുന്ന പ്രകടനം ഓസ്കർ വേദിയെ സംഗീതസാന്ദ്രമാക്കും. മികച്ച താരനിർണയത്തിനും പുതുതായി പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും 2026 വരെ പുരസ്കാര വിതരണമുണ്ടാകില്ല.

ഇന്ത്യയിൽ നിന്ന് ജാർഖണ്ഡ് ബാലികയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കിൽ എ ടൈഗർ’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലുണ്ട്. കാനഡയിലെ ഇന്ത്യൻ വംശജയായ നിഷ പഹുജയാണു സംവിധായിക.

English Summary:

The Oscars are tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com