നൈജീരിയയിൽ ഭീകരർ 300 കുട്ടികളെ തട്ടിക്കൊണ്ടുപോയി
Mail This Article
×
കഡൂന ∙ വടക്കൻ നൈജീരിയയിൽ ഒരാഴ്ചയ്ക്കിടെ ഭീകരർ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞു. കഡൂന ജില്ലയിലെ കുരിഗയിൽനിന്നാണ് 3 തവണയായി 12 വയസ്സിൽ താഴെയുള്ള കുട്ടികളെ തട്ടിയെടുത്തത്. പൊലീസും സൈന്യവും സമീപത്തെ കാടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
2021 ജൂലൈയിൽ തട്ടിക്കൊണ്ടുപോയ നൂറ്റൻപതോളം കുട്ടികളെ രക്ഷിതാക്കൾ പണം നൽകി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഉപയോഗിക്കാറുണ്ട്.
2014ൽ ചിബോകിൽ നിന്ന് ഇരുന്നൂറിലേറെ കുട്ടികളെ കുട്ടികളെ ബൊക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സംഭവം ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
English Summary:
Gunmen kidnap 300 students from school in Nigeria
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.