ADVERTISEMENT

ലണ്ടൻ ∙ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചു പുറത്തുവിട്ട ഫോട്ടോയിലെ എഡിറ്റിങ് ആശയക്കുഴപ്പത്തിന് കാരണമായതിൽ, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ മാതൃദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണു മക്കൾക്കൊപ്പമുള്ള ഫോട്ടോ രാജകുടുംബം പുറത്തുവിട്ടത്. ഈ ഫോട്ടോയിൽ കുട്ടികളുടെ ഉടുപ്പിന്റെയും കയ്യിന്റെയും ഭാഗത്തു കെയ്റ്റ് നടത്തിയ എഡിറ്റിങ്ങാണു സംശയത്തിനിടയാക്കിയത്.

2 മാസം മുൻപു വയറിൽ നടത്തിയ ശസ്ത്രക്രിയ കാരണം കെയ്റ്റിന്റെ ആരോഗ്യത്തെപ്പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾ തടയുകകൂടി ലക്ഷ്യമിട്ടാണു ചിത്രം പുറത്തുവിട്ടത്. എന്നാൽ, എഡിങ്ങിനെത്തുടർന്നു കൃത്രിമമാണോയെന്നു സംശയിച്ചു പ്രമുഖ വാർത്താ ഏജൻസികളെല്ലാം ചിത്രം പിൻവലിച്ചു. 

English Summary:

Kate Middleton apologizes for confusion over mothers day photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com