ADVERTISEMENT

വിൽനിയസ് (ലിത്വാനിയ) ∙ റഷ്യയിലെ ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ പ്രധാന അനുയായി ലിയോനിഡ് വോൾക്കോവിനെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ താമസിക്കുന്ന വോൾക്കോവ് (43) കാറിൽ വീട്ടിലെത്തുന്ന സമയത്താണ് ആക്രമണമുണ്ടായത്. ചുറ്റിക ഉപയോഗിച്ച് കാറിന്റെ ചില്ലുതകർത്ത അക്രമി അദ്ദേഹത്തെ അടിച്ചു പരുക്കേൽപ്പിച്ചു. കയ്യൊടിഞ്ഞ വോൾക്കോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരഞ്ഞെടുപ്പിൽ നവൽനി മത്സരിക്കുന്ന സമയത്ത് മുഖ്യചുമതലക്കാരനായിരുന്നു വോൾക്കോവ്. പ്രസിഡന്റ് പുട്ടിന്റെ ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് വോൾക്കോവ് ആരോപിച്ചു. ഈ സംഭവത്തിന്റെ പേരിൽ ലിത്വാനിയൻ പ്രസിഡന്റ് ഗിതാനസ് നോസെഡയും പുട്ടിനു നേരെ ആഞ്ഞടിച്ചു. ആക്രമണം ആസൂത്രിതമാണെന്നും റഷ്യയാണ് പിന്നിലെന്ന ആരോപണം തള്ളാനാവില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ‘ഒരു കാര്യം പുട്ടിനോട് പറയാനുണ്ട്, ഇവിടെയാരും നിങ്ങളെ ഭയപ്പെടുന്നില്ല’ അദ്ദേഹം വ്യക്തമാക്കി. 

English Summary:

Navalny's follower hit with hammer; Lithuanian president against Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com