ADVERTISEMENT

ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താൽപര്യം പ്രകടിപ്പിച്ചതായി കിമ്മിന്റെ സഹോദരി കിം ജോങ് യോ വെളിപ്പെടുത്തി. എന്നാൽ, 1910–45 കാലത്തെ ജപ്പാന്റെ ക്രൂരതകൾക്കു പ്രായശ്ചിത്തം ചെയ്യുകയും ഉത്തര കൊറിയയുടെ പരമാധികാരം അംഗീകരിക്കുകയും ചെയ്താൽ മാത്രമേ കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളുവെന്ന് യോ പറഞ്ഞു. 20 വർഷമായി ഇരുരാജ്യങ്ങളും തമ്മിൽ ഒരുതരത്തിലുള്ള ചർച്ചയും നടക്കുന്നില്ല. 2002 ൽ 13 ജപ്പാൻ പൗരന്മാരെ ഉത്തര കൊറിയ തട്ടിക്കൊണ്ടു പോയതിൽ 5 പേർ ഒരു പതിറ്റാണ്ടിനുശേഷം തിരിച്ചെത്തിയെങ്കിലും ബാക്കിയുള്ളവരെക്കുറിച്ച് ഇനിയും വിവരമില്ല. 17 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് ജപ്പാൻ പറയുന്നത്. 

ഉപാധികളൊന്നുമില്ലാതെ കിമ്മുമായി ചർച്ച നടത്തുന്നതിനാണ് കിഷിദ താൽപര്യപ്പെടുന്നതെന്ന് ജപ്പാൻ സർക്കാരിന്റെ വക്താവ് യോഷിമാസ ഹയാഷി പറയുന്നു. മേഖലയിൽ സമാധാനത്തിനുതകുന്ന ഏതു നിർദേശവും സ്വാഗതം ചെയ്യുമെന്നും പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിന് യുഎസ്–ജപ്പാൻ–ദക്ഷിണ കൊറിയ സഖ്യം ഉപരോധം നടപ്പാക്കുന്നതിനിടെയാണ് ജപ്പാൻ ചർച്ചകൾക്കു മുൻകയ്യെടുക്കുന്നത്. ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്തി യുഎസിന്റെയും സഖ്യ കക്ഷികളുടെയും സമ്മർദം അതിജീവിക്കാൻ കിം താൽപര്യപ്പെടുന്നതായും സൂചനകളുണ്ട്.

English Summary:

Kim Jong Un's sister says Japan prime minister Fumio Kishida expressed willingness to meet North Korean leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com