ഭീകരാക്രമണം; ഇറാനിൽ 11 സൈനികർ ഉൾപ്പെടെ 27 മരണം
Mail This Article
×
ടെഹ്റാൻ ∙ ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റവല്യൂഷനറി ഗാർഡ് ആസ്ഥാനങ്ങൾക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. പ്രത്യാക്രമണത്തിൽ 16 ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ചബഹാർ, റാസ്ക് പട്ടണങ്ങളിലെ റവല്യൂഷനറി ഗാർഡ് കേന്ദ്രങ്ങൾക്കു നേരെ ജയ്ഷ് അൽ അദ്ൽ ഗ്രൂപ്പാണ് ആക്രമണം നടത്തിയത്.
വംശീയ ന്യൂനപക്ഷമായ ബലൂചികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ഡിസംബറിൽ റാസ്കിലെ ഒരു പൊലീസ് സ്റ്റേഷനു നേരെ നടന്ന ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ജനുവരിയിൽ ഈ തീവ്രവാദി സംഘത്തിന്റെ പാക്കിസ്ഥാനിലെ 2 ആസ്ഥാനങ്ങൾ ഇറാൻ ആക്രമിച്ചത് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്തിനിടയാക്കിയിരുന്നു.
English Summary:
Terrorist attack; death including soldiers in Iran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.