ADVERTISEMENT

വാഷിങ്ടൻ ∙ ചാരവൃത്തിക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ വിചാരണ റദ്ദാക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യർഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 2010 ൽ യുഎസ് സൈനിക രഹസ്യങ്ങൾ പുറത്തുവിട്ടു വിവാദം സൃഷ്ടിച്ച ഓസ്ട്രേലിയൻ പൗരനായ അസാൻജ് ഇപ്പോൾ ബ്രിട്ടിഷ് ജയിലിലാണ്. 

അസാൻജിനു രേഖകൾ ചോർത്തി നൽകിയ സൈനിക ഇന്റലിജൻസ് അനലിസ്‌റ്റ് ചെൽസി മാനിങ്ങിന്റെ ശിക്ഷ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വെട്ടിക്കുറച്ചിരുന്നു. 2017ൽ ജയിൽമോചിതയായ മാനിങ്ങിന്റെ കാര്യത്തിൽ യുഎസ് എടുത്ത നിലപാടു കൂടി ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയയുടെ അഭ്യർഥന.

English Summary:

Request to quash Julian Assange trial under consideration says Joe Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com