സെലെൻസ്കിക്കെതിരെ കൊലപാതകശ്രമം; പോളണ്ടുകാരൻ അറസ്റ്റിൽ
Mail This Article
വാഴ്സ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താനുള്ള റഷ്യൻ പദ്ധതിക്കു സഹായം നൽകാൻ ശ്രമിച്ചെന്ന പേരിൽ ഒരാളെ പോളണ്ട് അറസ്റ്റ് ചെയ്തു. റഷ്യൻ ചാരൻമാരുമായി ചേർന്നു പ്രവർത്തിച്ച പോളിഷ് പൗരന്റെ പേര് പാവൽ എന്നാണെന്ന് അധികൃതർ അറിയിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
-
Also Read
അക്രമിയോട് ക്ഷമിച്ച് കുത്തേറ്റ ബിഷപ്
യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപമുള്ള റ്സെസോ–ജാസിയൻക വിമാനത്താവളത്തിന്റെ സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇയാൾ ശ്രമം നടത്തിയെന്നാണ് പോളണ്ടിന്റെ വാദം. യുക്രെയ്നിലേക്കുള്ള മാനുഷിക– സൈനിക സഹായങ്ങളെല്ലാം പോകുന്ന നിർണായക വിമാനത്താവളമാണ് ഇത്. റഷ്യയെ ശക്തമായി എതിർക്കുന്ന പോളണ്ട് യുക്രെയ്ന്റെ സഖ്യരാജ്യമാണ്.
റഷ്യൻ യുദ്ധവിമാനം തകർത്തെന്ന് യുക്രെയ്ൻ
റഷ്യൻ വ്യോമസേനയുടെ തന്ത്രപ്രധാന സൂപ്പർസോണിക് യുദ്ധവിമാനമായ ടിയു–22 വിമാനവേധ മിസൈൽ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ക്രൂസ് മിസൈലുകളെ വഹിക്കുന്നതാണ് ഈ വിമാനം. എന്നാൽ വിമാനം തകരാർ മൂലം തകർന്നതാണെന്നാണ് റഷ്യൻ വാദം. ഇതിനിടെ മധ്യ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ എട്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു.