ADVERTISEMENT

ജറുസലം ∙ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം. 3 ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചു.

റഷ്യയിലെ പ്രിമോർസ്കിൽനിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള യാത്രയ്ക്കിടെ യെമനിലെ മോച്ച തീരത്തിനു സമീപമാണു ആക്രമണമുണ്ടായത്. നവംബറിനുശേഷം ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ 50 ൽ ഏറെ മിസൈൽ ആക്രമണങ്ങളാണു ഹൂതികൾ നടത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം നിർത്തുംവരെ കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്.

English Summary:

Houthi attack in the Red Sea on an oil ship that left Russia to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com