പാപുവ ഗിനിയിൽ മണ്ണിനടിയിലായത് 2000 പേർ
Mail This Article
×
സിഡ്നി ∙ ദക്ഷിണ പസിഫിക് ദ്വീപുരാജ്യമായ പാപുവ ഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികം പേരെ കാണാതായെന്ന് അധികൃതർ അറിയിച്ചു. തിരച്ചിൽ 4 ദിവസം പിന്നിടുമ്പോൾ മണ്ണിനടിയിൽപെട്ടവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങി. 670 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുഎൻ ഏജൻസികൾ അറിയിച്ചു. പാപുവ ഗിനിയിലെ ഏറ്റവും വിദൂരമായ മേഖലയിലെ 6 ഗ്രാമങ്ങളാണു മണ്ണിനടിയിലായത്. പുലർച്ചെ 3 ന് ആയിരുന്നു ദുരന്തം. മണ്ണിടിച്ചിൽ മൂലം ഗ്രാമത്തിലേക്കുള്ള റോഡുകൾ തകർന്നതിനാൽ മണ്ണുനീക്കാനുള്ള ആധുനിക സംവിധാനങ്ങൾ എത്താനും വൈകി. ഓസ്ട്രേലിയൻ സൈന്യം രക്ഷാപ്രവർത്തനത്തിനെത്തി.
English Summary:
Over two thousand people died in Papua New Guinea in land slide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.