ADVERTISEMENT

ഹൂസ്റ്റൺ ∙ യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും. കഴിഞ്ഞ 3 ദിവസങ്ങളിലായി 22 പേർ മരിച്ചു. ഒട്ടേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നു. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. മെമ്മോറിയൽ ഡേ അവധിയോടു കൂടിയ വാരാന്ത്യം ആഘോഷിക്കാനിറങ്ങിയ ജനം ശരിക്കും ദുരിതത്തിലായി.

ടെക്സസ് (7), ഓക‍്‍ലഹോമ (2), അർകെൻസ (8), കെന്റക്കി (5) എന്നിവിടങ്ങളിലാണ് മരണം. രാജ്യത്തിന്റെ ചില ഭാഗങ്ങൾ കടുത്ത ഉഷ്ണവാതത്തിൽ വലയുന്നിതിനിടെയാണ് മറ്റു ചിലയിടത്ത് ചുഴലിക്കാറ്റും മഴയും. ചുഴലിക്കാറ്റ് കിഴക്കൻ തീരത്തേക്കു മാറാൻ സാധ്യതയുള്ളതിനാൽ നോർത്ത് കാരലൈന മുതൽ മേരിലാൻഡ് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലബാമ മുതൽ ന്യൂയോർക്ക് വരെ കനത്ത ജാഗ്രതയിലാണ്. 

English Summary:

Heavy storm and rain in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com