കാർഗിൽ യുദ്ധം കരാർ ലംഘനം: നവാസ് ഷരീഫ്
Mail This Article
×
ലഹോർ ∙ കാർഗിൽ യുദ്ധത്തിനു വഴിതുറന്ന പർവേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്ന് മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ലഹോർ പ്രഖ്യാപനത്തെക്കുറിച്ചു പരാമർശിച്ചാണ് പാക്കിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും തെറ്റായിപ്പോയെന്നും പാർട്ടി ജനറൽ കൗൺസിലിൽ നവാസിന്റെ കുറ്റസമ്മതം.
1999 ഫെബ്രുവരി 21നായിരുന്നു ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും അന്നു പാക്ക് പ്രധാനമന്ത്രിയായിരുന്ന ഷരീഫും ലഹോർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഏതാനും മാസങ്ങൾക്കു ശേഷം കശ്മീരിലെ കാർഗിലിൽ പാക്ക് സേന കടന്നു കയറിയത് ഏറ്റുമുട്ടലിനു വഴിതുറന്നു.
English Summary:
Kargil War violation of agreement says Nawaz Sharif
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.