ADVERTISEMENT

ജൊഹാനസ്ബർഗ് ∙ സിറിൽ റാമഫോസ (71) രണ്ടാം തവണയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും ഡെമോക്രാറ്റിക് അലയൻസും ചേർന്നുണ്ടാക്കിയ സഖ്യമാണു ഭരണത്തിൽ. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ ജൂലിയസ് മലേമയ്ക്കെതിരെ വൻ ഭൂരിപക്ഷം റാമഫോസ നേടി (283–44). ധോക്കോ ദിദിസയാണു സ്പീക്കർ. 30 വർഷത്തിനിടെ ആദ്യമായാണ് ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം നഷ്ടമാകുന്നത്. കഴിഞ്ഞ മാസമായിരുന്നു തിരഞ്ഞെടുപ്പ്. 

English Summary:

Cyril Ramaphosa elected as president of South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com