പട്ടിണിയുടെ നടുവിൽ ഗാസയിലെ പെരുന്നാൾ
Mail This Article
ജറുസലം ∙ നാളെ ബലിപ്പെരുന്നാളിനു പുതുവസ്ത്രവും കളിചിരികളും വിരുന്നുമില്ലാതെ ഗാസയിലെ ജനങ്ങൾ. 8 മാസം പിന്നിട്ട യുദ്ധം മൂലം കടുത്ത ക്ഷാമത്തിനു നടുവിലായ ഗാസയിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ പട്ടിണിമരണത്തിന്റെ വക്കിലാണ്. അഭയാർഥിക്യാംപുകളിൽ നൽകുന്ന ഭക്ഷണപ്പൊതികൾ മാത്രമാണ് ഇത്തവണ പെരുന്നാളിനുണ്ടാകുക. ‘ഈ വർഷം ഈദ് ഇല്ല’– മധ്യഗാസയിലെ ദെയ്റൽ ബലാഹിലെ അഭയാർഥിക്യാംപിലെ നാദിയ ഹമൂദ പറയുന്നു. അവരുടെ മകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽനിന്ന് ഓടിപ്പോന്നതാണു നാദിയയുടെ കുടുംബം.
-
Also Read
ഹൂതി റഡാറുകൾ തകർത്ത് യുഎസ് ആക്രമണം
വരും ആഴ്ചകളിൽ ജനസംഖ്യയുടെ പകുതിയോളം, 10 ലക്ഷത്തിലേറെപ്പേർ, പട്ടിണിയുടെ പിടിയിലാകുമെന്നാണ് യുഎൻ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. അതിനിടെ, ഇന്നലെ ഗാസ സിറ്റിയിലെ 3 വീടുകളിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിൽ 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ 2 ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. തെക്കൻ ഗാസയിൽ 8 സൈനികർ കൊല്ലപ്പെട്ടെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.
∙ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 37,296 പലസ്തീൻകാർ കൊല്ലപ്പെട്ടു. 85,197 പേർക്കു പരുക്കേറ്റു.