ADVERTISEMENT

സോൾ ∙ ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകൾ പറപ്പിച്ച് റൺവേയിൽ തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ രാജ്യാന്തര വിമാനത്താവളം ഇന്നലെ വെളുപ്പിനു 3 മണിക്കൂർ പ്രവർത്തനം നിർത്തിവച്ചു. ഇവിടെ ഇറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു ബലൂൺ ടെർമിനൽ രണ്ടിലെ റൺവേയിൽ വീണു തകർന്നു. വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം നിറച്ച ബലൂൺ ഉത്തര കൊറിയ കഴിഞ്ഞ മാസമാണ് ദക്ഷിണ കൊറിയയിലേക്കു പറപ്പിച്ച് ശല്യമുണ്ടാക്കിത്തുടങ്ങിയത്. ഉത്തര കൊറിയൻ നേതാക്കളെ വിമർശിച്ച് ദക്ഷിണ കൊറിയ ഭക്ഷ്യവസ്തുക്കളും മരുന്നും നിറച്ച ബലൂണുകൾ ഉത്തര കൊറിയയിലേക്കു പറത്തിയതിന് തിരിച്ചടിയായാണ് ഇതെന്ന് അവർ പറയുന്നു. 

English Summary:

Rubbish-filled balloons from North Korea: Incheon airport closed for 3 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com