ADVERTISEMENT

ലണ്ടൻ ∙ തനിക്കെതിരെ ഉയർന്ന വംശീയാധിക്ഷേപം വേദനയും അമർഷവും ഉണ്ടാക്കിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏഷ്യക്കാർക്കെതിരെ പറയാറുള്ള വംശീയ അധിക്ഷേപ പദമാണു ടിവി ചർച്ചയിൽ വലതുപക്ഷ റിഫോം യുകെ പാർട്ടിയുടെ നൈജൽ ഫറാജിന്റെ അനുയായി സുനകിനെ പരാമർശിച്ചു പറഞ്ഞത്. ‘എന്റെ 2 പെൺമക്കൾ ഇതു ടിവിയിൽ കാണേണ്ടിവരുന്നത് വേദനയും അമർഷവും ഉണ്ടാക്കുന്നു’– സുനക് പറഞ്ഞു.

കുടിയേറ്റ പ്രശ്നവുമായി ബന്ധപ്പെട്ടാണു നൈജൽ ഫറാജിന്റെ പാർട്ടിക്കാരനായ ആൻഡ്രൂ പാർക്കർ സുനകിനെതിരെ അസഭ്യം പറഞ്ഞത്. കൺസർവേറ്റീവ് പാർട്ടി ഋഷി സുനകിനെ നേതാവാക്കിയ നടപടി പരാമർശിച്ചായിരുന്നു ഇത്. ഇന്ത്യയിൽനിന്ന് യുകെയിലേക്കു കുടിയേറിയവരാണു സുനകിന്റെ മാതാപിതാക്കൾ.

English Summary:

Racial abuse against Rishi Sunak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com