മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങൾ 5502; 6 പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ
Mail This Article
×
ന്യൂയോർക്ക് ∙ സൗരയൂഥത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന 6 പുറംഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി.
ഇപ്പോൾ കണ്ടെത്തിയ ഗ്രഹങ്ങളിൽ ഒരെണ്ണം വ്യാഴത്തേക്കാൾ വലുപ്പമുള്ളതും സൂര്യനേക്കാൾ 40 മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്. ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപെട്ടതാണ്.
രൂപീകരണ പ്രക്രിയ പൂർത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകൾ. ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതുതായി കണ്ടെത്തിയ ഈ പ്രോട്ടോപ്ലാനറ്റിനു കഴിഞ്ഞേക്കും.
English Summary:
6 exoplanets located outside the solar system have been discovered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.