യുഎസ് മാധ്യമ പ്രവർത്തകന് റഷ്യയിൽ തടവ്
Mail This Article
×
മോസ്കോ ∙ ചാരവൃത്തി ആരോപിച്ച് യു എസ് മാധ്യമപ്രവർത്തകനു റഷ്യയിൽ 16 വർഷം തടവ്. വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗർഷ്കോവിച്ചി(32)നെയാണു ശിക്ഷിച്ചത്. ശീതസമരത്തിനുശേഷം ചാരവൃത്തി ആരോപിച്ച് റഷ്യ കസ്റ്റഡിയിലെടുത്ത ആദ്യ യുഎസ് മാധ്യമപ്രവർത്തകനാണ് ഇവാൻ. എന്നാൽ കെട്ടിച്ചമച്ച കേസാണിതെന്ന് യുഎസ് പറഞ്ഞു. 2023 മാർച്ച് 29 ന് ജോലിയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അറസ്റ്റിലായത്. അന്നുമുതൽ മോസ്കോയിലെ ജയിലിലാണ്. 2017ലാണ് ഇവാൻ റഷ്യയിൽ താമസമാക്കിയത്.
English Summary:
US journalist jailed in Russia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.