ADVERTISEMENT

സിംഗപ്പൂർ ∙ ജോലിത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ 14 ഇന്ത്യൻ പൗരന്മാരെ എംബസി രക്ഷപ്പെടുത്തി. നോംപെന്നിൽ സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലുള്ള ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടി ആരംഭിച്ചു. സൈബർ ജോലിത്തട്ടിപ്പിൽ കുടുങ്ങിയ 650 ഇന്ത്യക്കാരെയാണു കംബോഡിയ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ഇതുവരെ രക്ഷിച്ചത്.

കംബോഡിയയിൽ ജോലി വാഗ്ദാനം നൽകി യുവാക്കളെ ആകർഷിച്ച് കെണിയിൽപെടുത്തുന്നവർക്കെതിരെ ഇന്ത്യ പൗരന്മാർക്കു മുന്നറിയിപ്പു നൽകി. സർക്കാർ അംഗീകാരമുള്ള ഏജൻസികളിലൂടെ മാത്രമേ ജോലിക്കു ശ്രമിക്കാവൂ എന്നു നിർദേശിച്ചിട്ടുണ്ട്.

English Summary:

Job scam: 14 Indians trapped in Cambodia rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com