ADVERTISEMENT

പാരിസ്∙ ഫ്രാൻസിൽ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾക്കു മുൻപ് നടന്ന അട്ടിമറി പരിഹരിച്ച് അതിവേഗ ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. പാരിസ് നഗരത്തിലേക്കുള്ള അതിവേഗ റെയിൽ പാതകളിൽ മൂന്നിടത്താണ് അക്രമികൾ സിഗ്‌നൽ ബോക്സുകൾക്കു തീയിട്ടത്. ഒളിംപിക്സ് താരങ്ങളുടെ സഞ്ചാരം തടസ്സമില്ലാതെ നടക്കുമെന്നും റെയിൽവേ കമ്പനിയായ എസ്എൻസിഎഫ് അറിയിച്ചു.

ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് സെൻ നദിയിൽ തുടങ്ങാനിരിക്കെയാണ് അറ്റ്ലാന്റിക്, നോർത്തേൺ, ഈസ്റ്റേൺ റെയിൽവേ ലൈനുകളിൽ തീവയ്പ് നടന്നത്. സിഗ്നലിങ്ങിനുള്ള കേബിളുകൾ കടന്നു പോകുന്ന പൈപ്പുകൾ കത്തിച്ചതോടെ 8 ലക്ഷത്തോളം യാത്രക്കാരാണു ദുരിതത്തിലായത്. അക്രമികളെപ്പറ്റി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

English Summary:

French train networks partially restored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com