ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ സ്ഥാനാർഥിയായി കമല ഹാരിസ് വന്നതിന്റെ വ്യക്തമായ പ്രതിഫലനവുമായി അഭിപ്രായ സർവേ ഫലങ്ങൾ. 

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പഴയ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെക്കാൾ കാര്യമായ മുൻതൂക്കമുണ്ടായിരുന്ന സർവേ ചരിത്രമാണ് പൊടുന്നനെ മാറി മറിഞ്ഞത്. 

കമല–ട്രംപ് നേരിട്ടുള്ള പോരാട്ട സാധ്യത കണക്കിലെടുത്തുള്ള ഏറ്റവും പുതിയ വോൾസ്ട്രീറ്റ് ജേണൽ സർവേയിൽ കമലയ്ക്ക് 49% പിന്തുണയും ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ ന്യൂയോ‍ർക്ക് ടൈംസ് – സിയെന 

കോളജ് സർവേയിൽ കമല 48%, ട്രംപ് 47% എന്നതാണു സ്ഥിതി. 

ബൈഡൻ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ ഇവരുടെ സർവേയിൽ 8% പോയിന്റുകൾക്ക് ട്രംപ് ആയിരുന്നു മുന്നിൽ. ‌

കമലയുടെ രംഗപ്രവേശത്തോടെ പുതിയ സർവേകളിലെല്ലാം പോയിന്റ് വ്യത്യാസം കുറഞ്ഞു എന്നു മാത്രമല്ല പോരാട്ടം മുറുകും എന്ന സൂചന കൂടിയാണുള്ളത്. 

ഏറ്റവും പുതിയ ന്യൂയോ‍ർക്ക് ടൈംസ് – സിയെന കോളജ് സർവേയിൽ ഡെമോക്രാറ്റ് വോട്ടർമാരിൽ 70% പേരും കമലയെ പിന്തുണയ്ക്കുന്നു.

English Summary:

Kamala-Trump tough competition in US Presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com