ADVERTISEMENT

ഹാനോയ് ∙ വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിനെ (67) കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായി നിയമിച്ചു. 13 വർഷം രാജ്യത്തെ നയിച്ച ഭരണാധികാരിയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ നുയൻ ഫു ട്രോങ് കഴിഞ്ഞ മാസം 19ന് അന്തരിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.‌ 

പാർട്ടി നിയമം ലംഘിച്ചതിന്റെ പേരിൽ പ്രസിഡന്റ് വോ വാൻ തുവോങ് രാജിവച്ച ഒഴിവിൽ, പൊലീസ് മന്ത്രിയായിരുന്ന ടോ ലാമിനെ കഴിഞ്ഞ മേയിൽ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. നുയൻ ഫു ട്രോങ്ങിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 18 മുതൽ താൽക്കാലികമായി പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. അഴിമതിക്കെതിരായ പ്രചാരണം ശക്തമായി തുടരുമെന്നു ലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English Summary:

To Lam assigned as leader of Communist Party of Vietnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com