ADVERTISEMENT

ധാക്ക ∙ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുനൽകണമെന്ന് ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ആവശ്യപ്പെട്ടു. രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ പറഞ്ഞു. ബംഗ്ലദേശിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ബിഎൻപി. 

നിയമപരമായ വഴിയിലൂടെ ഹസീനയെ കൈമാറണം. ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തി– മിർസ പറഞ്ഞു. 

അതിനിടെ, ബിഎൻപി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ (79) ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കി. ഖാലിദ സിയയുടെ അക്കൗണ്ടുകൾ 17 വർഷമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ഹസീന ഭരണകൂടം 2018 ൽ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

English Summary:

BNP demanded India to hand over Sheikh Hasina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com