ADVERTISEMENT

ജറുസലം ∙ ഗാസയിലെ വെടിനിർത്തലിനായി യുഎസിന്റെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയുമായുള്ള പോരാട്ടം രൂക്ഷമാകുന്നു. ബെക്കാ താഴ്‌വരയിലുള്ള ഹിസ്ബുല്ലയുടെ ആയുധപ്പുരകൾ ഇസ്രയേൽ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിലേക്ക് അടക്കം ഹിസ്ബുല്ല തുടർച്ചയായ റോക്കറ്റാക്രമണം നടത്തി. ഇസ്രയേൽ സൈന്യത്തിന്റെ ശ്രദ്ധ നിലവിൽ ലബനൻ അതിർത്തിയിലാണെന്ന് പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞു. 

ഗാസ വെടിനിർത്തലിനു ദിവസങ്ങളായി തുടരുന്ന ചർച്ചകളിൽ തീരുമാനമാകാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ മടങ്ങി. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്ന് അദ്ദേഹം ദോഹയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കരാറിലെ വ്യവസ്ഥകളോട് ഇസ്രയേൽ സമ്മതിച്ചതായും ഇനി ഹമാസിന്റെ തീരുമാനമാണ് ഉണ്ടാവേണ്ടതെന്നും ബ്ലിങ്കൻ പറഞ്ഞു. എന്നാൽ പുതുതായി യുഎസ് കൊണ്ടു വന്ന കരാർ മുൻപു സമ്മതിച്ചവയിൽ നിന്നു വ്യത്യസ്തമാണെന്നു ഹമാസ് ആരോപിച്ചു. 

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,223 ആയി. 

English Summary:

Hizbullah - Israel conflict is intensifying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com